സംസ്ഥാനത്ത് മഴ കനത്തതോടെ മത്സ്യപ്രേമികൾക്ക് അയലയും മത്തിയുമൊക്കെ മാറ്റിപ്പിടിക്കുകയാണ്. കടല്‍ മീനുകള്‍ക്ക് പകരം മിക്കവരും പുഴ മീനിന്റെയും കായല്‍ മീനിന്റെയും പിന്നാലെയാണ്. ഇതോടെ പുഴ മീനുകള്‍ക്ക് ഡിമാൻഡ് ഏറിയിട്ടുണ്ട്. മാത്രമല്ല, കടല്‍ മീനിനേക്കാള്‍ ഔഷധ ഗുണം പുഴ മീനുകള്‍ക്കാണെന്നാണ് പൊതുവെ പറയാറുള്ളത്.

കാരണം, പായലുകളും ചെറുസസ്യങ്ങളും ധാരാളം കഴിക്കുന്നവയായതുകൊണ്ടാണ് പുഴ മത്സ്യങ്ങളുടെ ആരോഗ്യഗുണം കൂടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് ഇവയില്‍ സമ്ബുഷ്ടമായി കാണപ്പെടുന്നതിനാല്‍ ഇവ ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും ഉത്തമമാണ്. ചർമ്മരോഗങ്ങള്‍, അലർജി എന്നിവയ്ക്കും പുഴമീൻ കഴിക്കുന്നത് നല്ലതാണെന്ന് പറയപ്പെടുന്നു.

പ്രോട്ടീനാല്‍ സമ്ബന്നമാണ് പുഴമീൻ. അതുകൊണ്ട് ഡയറ്റിംഗ് ചെയ്യുന്നവർക്കും കഴിക്കാം. പ്രോട്ടീൻ അടങ്ങിയതിനാല്‍ മസിലുകളുടെ ആരോഗ്യം വർദ്ധിപ്പിക്കാനും പുഴമീൻ സഹായിക്കും. കറിയായി കഴിക്കുമ്ബോഴായിരിക്കും ശരിയായ രീതിയില്‍ ഗുണം ലഭിക്കുകയെന്ന് മാത്രം. ഒരാള്‍ക്ക് ഒരു ദിവസം ആവശ്യമായതിന്റെ 30 ശതമാനം ഫാറ്റി ആസിഡുകള്‍ പുഴമീൻ വഴി ലഭിക്കും. ആർട്ടിലറികളില്‍ അടിഞ്ഞ് കൂടാത്ത നല്ല കൊളസ്‌ട്രോളായിരിക്കും പുഴമീൻ വഴി ലഭിക്കുക. എന്നാല്‍ മീൻ വറുത്ത് കഴിച്ചാല്‍ ഇത് ലഭിക്കുകയില്ല എന്ന് ശ്രദ്ധിക്കുക.

ശുദ്ധജല മത്സ്യങ്ങളില്‍ ധാരാളം കാത്സ്യത്തിന്റെ സാന്നിദ്ധ്യവുമുണ്ട്. അതിനാല്‍ തന്നെ എല്ലുകളുടെ ആരോഗ്യവും വർദ്ധിക്കും. കാത്സ്യം കൂടാതെ തൈമിൻ, നിയാസിൻ, വൈറ്റമിൻ ബി6, വൈറ്റമിൻ ബി12 എന്നിവയും പുഴമീനില്‍ അടങ്ങിയിട്ടുണ്ട്. വാർദ്ധക്യ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങള്‍, കാഴ്ച പ്രശ്നങ്ങള്‍ എന്നിവയ്ക്ക് പരിഹാരം കാണാനും പുഴ മത്സ്യം സഹായിക്കും. സ്ത്രീകള്‍ ആഴ്ചയില്‍ രണ്ട് പ്രാവശ്യമെങ്കിലും കഴിക്കുന്നത് സ്തനാർബുദ സാദ്ധ്യത കുറയ്ക്കുന്നു. ബുദ്ധിശക്തിയും പ്രതിരോധ ശക്തിയും കുട്ടികള്‍ക്ക് പുഴ മത്സ്യം നല്‍കുന്നതിലൂടെ ഉറപ്പാക്കാം.

Leave a Reply

Your email address will not be published. Required fields are marked *