കട്ടപ്പന: ബൈക്ക് യാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടായതിനെത്തുടർന്ന് പിൻസീറ്റിലിരുന്നയാള്‍ റോഡിലേക്ക് തെറിച്ചുവീണു. വെള്ളയാംകുടി എസ്എംഎല്‍ ജങ്ഷന് സമീപമായിരുന്നു സംഭവം. മേമ്മൂറിയില്‍ അജോമോൻ (31) ആണ് തെറിച്ച് വീണത്.
ഇയാളെ ഉടൻ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്നാണ് യുവാവ് തെറിച്ചുവീണതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. യുവാവ് വെൻ്റിലേറ്ററില്‍ ചികിത്സയില്‍ തുടരുകയാണ്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ക്രിട്ടിക്കൽ ടൈംസ് ന്യൂസിന് ലഭിച്ചു.