എരുമേലി: ശുചിമുറികളുടെ ടാങ്കിൽ അറ്റകുറ്റപണികളും ശുചീകരണവും നടത്തിക്കൊണ്ടിരുന്നവർ മദ്യപിച്ചിട്ടാണ് പണികൾ നടത്തുന്നതെന്ന് ആരോപിച്ച് തൊഴിലാളികളെ എരുമേലി പോലിസ് സ്റ്റേഷൻ എസ്എച്ച്ഒ തടഞ്ഞ് പറഞ്ഞുവിട്ടെന്ന് പഞ്ചായത്ത്‌ അധികൃതർ.

രണ്ട് ദിവസമായി ആരംഭിച്ച പണികൾ അവസാനിക്കാനിരിക്കെ ആണ് പണി തടഞ്ഞതെന്ന് പഞ്ചായത്ത്‌ അധികൃതർ പറയുന്നു. ഇതോടെ പണികൾ നിലച്ചിരിക്കുകയാണ്. ബാക്കി പണികൾ കൂടി നടത്തിയാലാണ് കംഫർട്ട് സ്റ്റേഷൻ ഉടനെ തുറന്നു പ്രവർത്തിപ്പിക്കാൻ കഴിയുക. പണികൾ തടഞ്ഞതോടെ തൊഴിലാളികൾ പണി നടത്താൻ തയ്യാറാല്ല.

ഇതോടെ കംഫർട്ട് സ്റ്റേഷൻ അടച്ചിടേണ്ട സ്ഥിതിയിലാണെന്ന് പഞ്ചായത്ത്‌. ശുചിമുറി മാലിന്യങ്ങൾ നീക്കം ചെയ്യുന്ന പണികൾ നടത്തുമ്പോൾ മദ്യം ഉപയോഗിക്കുന്ന ശീലം സാധാരണമാണെന്ന് തൊഴിലാളികൾ പറയുന്നു. മദ്യ ലഹരി ഇല്ലാതെ വൃത്തിയാക്കൽ നടത്തിയാൽ മതിയെന്നാണ് എസ്എച്ച്ഒ പറഞ്ഞതെന്ന് തൊഴിലാളികൾ പഞ്ചായത്ത്‌ അധികൃതരെ അറിയിച്ച ശേഷം പണികൾ നിർത്തിവെച്ചു പോകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *