ഉയിര്‍പ്പിന്റെയും പ്രതീക്ഷയുടെയും സന്ദേശവുമായി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. കുരിശു മരണത്തിനു ശേഷം യേശു ഉയിർത്തെഴുന്നേറ്റതിന്റെ ഓർമ്മകൾ പുതുക്കി കൊണ്ട് ദേവാലയങ്ങളിൽ പ്രത്യേക പ്രാത്ഥനകളും ശുശ്രൂഷയും നടന്നു. യേശുദേവന് കുരിശിലേറിയ ശേഷം മൂന്നാം നാള് ഉയര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മ പുതുക്കലാണ് ഈസ്റ്റർ ആഘോഷം. 50 ദിവസത്തെ നോമ്പ് പൂർത്തിയാക്കിയാണ് വിശ്വാസികൾ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നത്. പള്ളികളിൽ ഇന്നലെ വൈകുന്നേരം തുടങ്ങിയ പ്രാർത്ഥനകളും ശുശ്രൂഷകളും നേരം പുലരും വരെ തുടർന്നു. .

