കോട്ടയം : കോട്ടയത്ത് അമ്മയും മക്കളും പുഴയിൽ ചാടി ജീവനോടുക്കി. മുത്തോലി മുൻ പഞ്ചായത്തംഗവും നീറിക്കാട് എടിഎസ് ബസ് ഉടമയുടെ ഭാര്യയുമായ നീറിക്കാട് സ്വദേശി അഡ്വ. ജിൻസി (ജെസി)യും, അഞ്ചു വയസുകാരി നേഹ രണ്ടു വയസുകാരി പൊന്നുവുമാണ് മരിച്ചത്.
വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇 https://chat.whatsapp.com/BaWi2XR7wRD1LaRyHfyhyO

ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം ഏറ്റുമാനൂർ പേരൂർ കണ്ണമ്പുരക്കടവിലാണ് ഒഴുകിയെത്തുന്ന നിലയിൽ കുട്ടികളെ ആദ്യം കണ്ടത്. ഇതോടെ നാട്ടുകാർ ചേർന്ന് തിരച്ചിൽ നടത്തുകയും, രണ്ടു കുട്ടികളെയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.

ഈ സമയത്ത് തന്നെയാണ് അമ്മയെ ആറ്റിറമ്പിൽ ആറുമാനൂർ ഭാഗത്ത് നിന്നും നാട്ടുകാർ തന്നെ കണ്ടെത്തിയത്. തുടർന്ന് ഇവരെയും ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മരണം സ്ഥിതീകരിച്ചത്. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് ആത്മഹത്യയെന്നാണ് സൂചന.
There is no ads to display, Please add some