സദസ്സില്‍ ആളില്ലാത്തതില്‍ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി.പൊതുവെ വടകരയിലെ പരിപാടികള്‍ ഇങ്ങിനെ അല്ല. നല്ല ആള്‍ക്കൂട്ടം ഉണ്ടാവാറുണ്ട്. ഔചിത്യബോധം കാരണം താൻ മറ്റൊന്നും പറയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സദസ്സില്‍ ആളുകള്‍ എത്തുന്നത് വരേ മുഖ്യമന്ത്രി ഗസ്റ്റ്‌ ഹൗസില്‍ നിന്നും ഇറങ്ങാതെ കാത്തിരുന്നു. വലിയ പന്തല്‍ സംഘാടകർ ഒരുക്കിയിയിരുന്നു.

സദസ്സില്‍ ആളില്ലാത്തതിനാല്‍ 11 മണിക്ക് തുടങ്ങേണ്ട പരിപാടിക്ക് 11.35 നാണ് മുഖ്യമന്ത്രി എത്തിയത്. തിങ്ങി ഇരിക്കേണ്ട എന്ന് കരുതിക്കാണും എന്നും മുഖ്യമന്ത്രി പറഞ്ഞു. വെയിലും ചൂടും ആയത് കൊണ്ട് ആളുകള്‍ക്ക് വിസ്താരത്തോടെ ഇരിക്കാൻ സംഘാടകർ സൗകര്യം ഒരുക്കിയെന്നും അദ്ദേഹം പറഞ്ഞു. വടകര എംഎല്‍എ കെകെ രമയും എംപി ഷാഫി പറമ്ബിലും പങ്കെടുക്കാത്തതിലും മുഖ്യമന്ത്രി പരോക്ഷ വിമർശനം ഉയര്‍ത്തി. വടകര ജില്ലാ ആശുപത്രി ഫേസ് 2 സ്ഥാപിക്കുന്നതിന്‍റെ ഉദ്ഘാടന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.

വടകരയില്‍ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ ആളുകള്‍ കുറഞ്ഞ സംഭവത്തിന് പിന്നില്‍ സിപിഎമ്മിലെ വിഭാഗീയതയും കാരണമായെന്നാണ് വിലയിരുത്തല്‍. ജില്ലാ കമ്മിറ്റിയില്‍ നിന്നും ദിവാകരൻ മാഷേ ഒഴിവാക്കിയതില്‍ സിപിഎമ്മില്‍ പ്രതിഷേധം ഉണ്ടായിരുന്നു. ഒരു വിഭാഗം പ്രവർത്തകർ പരസ്യ പ്രകടനവും നടത്തിയിരുന്നു. പാർട്ടി സംസ്ഥാന സമ്മേളനത്തിന് ശേഷം പ്രശ്നം പരിഹരിക്കാം എന്നായിരുന്നു ധാരണ.

പ്രശ്നം പരിഹരിക്കാത്തതില്‍ പ്രാദേശിക നേതൃത്വത്തിലെ ചിലർക്ക് ഇപ്പോഴും എതിർപ്പ് ഉണ്ട്.ദിവാകാരനെ അനുകൂലിക്കുന്ന വിഭാഗം ആണ് പരിപാടിക്ക് എത്താത്തിരുന്നത്. പ്രതിഷേധ സൂചകമായിട്ടാണ് നിസ്സഹകരണമെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ പരിപാടിയില്‍ കൂടുതല്‍ പേരെ പങ്കെടുപ്പിക്കണം എന്ന് സിപിഎം വടകര ഏരിയ കമ്മിറ്റി ലോക്കല്‍, ബ്രാഞ്ച് കമ്മിറ്റികള്‍ക്ക് സർക്കുലർ നല്‍കിയിരുന്നു. എന്നിട്ടും കീഴ് കമ്മിറ്റികള്‍ പരിപാടി ബഹിഷ്കരിക്കുകയായിരുന്നു


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *