ഇന്ന് ഉച്ചമുതല്‍ വൈകുന്നേരം വരെ മൊബൈല്‍ ബാങ്കിങ്ങിനെ വിശ്വസിച്ച്‌ കയ്യില്‍ പണവുമില്ലാതെ പുറത്തിറങ്ങാൻ നില്‍ക്കണ്ട, പണികിട്ടും. വാർഷിക കണക്കെടുപ്പ് നടക്കുന്നതിനാല്‍ വൈകുന്നേരം വരെ യുപിഐ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ സേവനങ്ങള്‍ മുടങ്ങും. ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകിട്ട് 4 മണിവരെ യുപിഐ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ സേവനങ്ങള്‍ മുടങ്ങുമെന്ന് എസ്ബിഐ അറിയിച്ചിട്ടുണ്ട്.

അതേസമയം സമാന രീതിയില്‍ സൗത്ത് ഇന്ത്യൻ ബാങ്ക്, ആക്സിസ് തുടങ്ങി മറ്റു ബാങ്കുകളുടേയും ഡിജിറ്റല്‍ സേവനങ്ങള്‍ നിലവില്‍ മുടങ്ങിക്കിടക്കുകയാണ്. വാർഷിക കണക്കെടുപ്പ് കാരണമാണ് ഇടപാടുകളില്‍ തടസം നേരിടുന്നതെന്നാണ് എസ്ബിഐ അറിയിച്ചത്. അതേസമയം, ഉപഭോക്താക്കള്‍ക്ക് യുപിഐ ലൈറ്റും എടിഎമ്മും ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്ക് തടസമുണ്ടാകില്ല.

Leave a Reply

Your email address will not be published. Required fields are marked *