ക്രിസ്മസ് ആഘോഷങ്ങൾക്കിടെ നെയ്യാറ്റിൻകരയിൽ ചെങ്കല്‍ ഗവ. യുപിഎസിലെ 7-ാം ക്ലാസുകാരിയ്ക്ക് ക്ലാസ് മുറിയില്‍ വെച്ച് പാമ്പുകടിയേറ്റു. ചെങ്കല്‍, ജയന് നിവാസില്‍ ഷിബുവിന്റെയും ബീനയുടെയും മകള്‍ നേഹ(12)യ്ക്കാണ് പാമ്പുകടിയേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ക്ലാസ് മുറിയില്‍ ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെയാണ് സംഭവം.
നേഹയുടെ വലതുകാല്‍ പാദത്തിലാണ് പാമ്പുകടിയേറ്റത്. കടിയേറ്റയുടനെ കുട്ടി കുതറി മാറി. ഈ സമയം മറ്റു കുട്ടികളും അടുത്തുണ്ടായിരുന്നു.ഉടനെ നേഹയെ സ്കൂള്‍ അധികൃതര്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെത്തിച്ചു.
നിലവിൽ പെൺകുട്ടി ജനറല്‍ ആശുപത്രിയില്‍ ഒബ്സര്‍വേഷനില്‍ തുടരുകയാണ്. മറ്റു ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. പാമ്പിനെ ഉടനെ സ്കൂൾ അധികൃതർ അടിച്ചകൊന്നു.

