കോട്ടയം: മണിപ്പൂർ കലാപം നിർത്തലാക്കാൻ നടപടി സ്വീകരിക്കാതെ കലാപത്തിന് മോദി സർക്കാർ കൂട്ടുനിൽക്കുന്നുവെന്ന് ആരോപിച്ച് മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് (NCP) കോട്ടയം ഗാന്ധി സ്ക്വയറിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

പ്രതിഷേധ പരിപാടി ദേശീയ സെക്രട്ടറി കുര്യൻ എബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഗ്ലാഡിസൺ ജേക്കബ്, എൻസിപി ജില്ലാ പ്രസിഡന്റ് ബെന്നി മൈലാറ്റൂർ, ജില്ലാ ജനറൽ സെക്രട്ടറി ബാബു കപ്പക്കാല, മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് ജനറൽ സെക്രട്ടറി റാഫി കെൻസ്, സാദത്ത് കളരിക്കൽ, തുടങ്ങിയവർ നേതൃത്വം നൽകി.
