കോട്ടയം: കെ.എസ്.യു പ്രവര്‍ത്തകര്‍ക്കുനേരെ അസഭ്യവര്‍ഷം നടത്തിയ എസ്.ഐക്കെതിരെ നടപടിയുണ്ടായേക്കും. സംഭവത്തിൽ ഗാന്ധിനഗര്‍ പ്രിന്‍സിപ്പല്‍ എസ്.ഐ സുധി കെ. സത്യപാലനെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചു.

ഇതുസംബന്ധിച്ച് സ്പെഷൽ ബ്രാഞ്ചും റിപ്പോർട്ട് നൽകിയിരുന്നു. അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ലഭിച്ചതിനുശേഷം ആകും തുടർനടപടികൾ. സംഭവത്തിന്റെ വിഡിയോദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്. കെഎസ്യു ജില്ലാ പ്രസിഡന്റ് കെ എൻ എസ എം നൽകിയ പരാതിയിലാണ് നടപടി.

പി.ജി സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായ സംഭവത്തിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച എം. ജി സർവകലാശാലയിലേക്ക് മാർച്ച് നടത്തിയ പ്പോഴായിരുന്നു സംഭവം. പ്രതിഷേധിച്ച പ്രവ ർത്തകരെ ബലമായി പൊലീസ് വാഹനത്തിലേ ക്ക് കയറ്റുന്നതിനിടെയുണ്ടായ വാക്തർക്കത്തി നിടെ എസ്.ഐ തുടർച്ചയായി അസഭ്യം പറയുകയായിരുന്നു.
