കണ്ണൂർ: സിപിഎം കണ്ണൂർ ഏരിയാസമ്മേളനത്തില്‍ പാർട്ടി കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജനെ വേദിയിലിരുത്തി അതിരൂക്ഷ വിമർശനം ഉന്നയിച്ച്‌ നേതാക്കള്‍.

പാലക്കാട് ഉപ തെരഞ്ഞെടുപ്പ് വേളയില്‍ പാർട്ടിയെ പ്രതിസന്ധിയിലാക്കുകയാണ് ഇപിയുടെ കട്ടൻ ചായയും പരിപ്പുവടയുമെന്ന ആത്മകഥയിലൂടെ ചില ഭാഗങ്ങള്‍ പുറത്തുവന്നതിലൂടെ സംഭവിച്ചതെന്ന് ചില പ്രതിനിധികള്‍ സംഘടനാ ചർച്ചയില്‍ ചൂണ്ടിക്കാട്ടി.ഇപി ജയരാജനെപ്പോലുള്ള നേതാക്കള്‍ പാർട്ടിയെ നിരന്തരം പ്രതിസന്ധിയിലാക്കുകയാണ് ചെയ്യുന്നത്.

അച്ചടക്കലംഘനം നിരന്തരം നടത്തുന്ന നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാൻ പാർട്ടി നേതൃത്വം തയ്യാറാകണമെന്ന് സമ്മേളന പ്രതിനിധികളില്‍ ചിലർ ചർച്ചയില്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *