തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ വഴി എത്തിച്ച മത്സ്യം ഭക്ഷ്യ സുരക്ഷാ വിഭാഗം പിടികൂടി. ഷാലിമാർ എക്സ്പ്രസിലാണ് മത്സ്യം എത്തിയത്. സംസ്ഥാനത്തിന് പുറത്തുനിന്നാണ് മത്സ്യം കൊണ്ടുവന്നത്.

ഇന്ന് രാവിലെ റെയില്‍വേ സ്റ്റേഷന് പുറത്തുവച്ചാണ് ഭക്ഷ്യസുരക്ഷാവിഭാഗം 15 ബോക്‌സുകളില്‍ ഐസ് ഇട്ട പച്ചമീനും 21 ബോക്‌സുകളിലായി പുഴുവരിച്ച ഉണക്കമീനും പിടിച്ചെടുത്തത്.

അതേസമയം പരിശോധന നടക്കുന്നതിനിടെ ഒരു വാഹനത്തില്‍ ഉടമസ്ഥന്‍മാര്‍ മീന്‍ ബോക്‌സ് കടത്തി ശക്തന്‍ മാര്‍ക്കറ്റിലെത്തിച്ചെങ്കിലും പൊലീസ് പിടിച്ചെടുത്ത് ഭക്ഷ്യസുരക്ഷാവിഭാഗത്തിന് കൈമാറി.

By Fazil

Leave a Reply

Your email address will not be published. Required fields are marked *