കോട്ടയം : എരുമേലി ശ്രീ മുരുകാ ലക്കി സെന്ററിൽ മോഷണം. 10000 രൂപയുടെ ടിക്കറ്റുകൾ മോഷണം പോയതായി പരാതി . ഇന്ന് നറുക്കെടുക്കുന്ന നിർമ്മൽ ഭാഗ്യക്കുറിയുടെ 300 ടിക്കറ്റുകൾ ആണ് കവർന്നത്.
കഴിഞ്ഞദിവസം രാവിലെ 9.30 ഓടെ ആയിരുന്നു സംഭവം . കടയിലെ വില്പനക്കാരൻ ബസ്സിലെത്തിയ പാഴ്സൽ എടുക്കാൻ പോയ സമയത്തായിരുന്നു മോഷണം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പോലീസിൽ പരാതി നൽകി.
ഇയാളെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ9020864127 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.