തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ നാലാം ദിവസവും സ്വർണവിലയിൽ ഇടിവ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് വെള്ളിയാഴ്ച വ്യാപാരം.
ഇന്ന് ഗ്രാമിന് 40 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് നൽകേണ്ട വില 5410 രൂപയാണ്. പവന് 320 രൂപ കുറഞ്ഞ് 43,280 രൂപയിലാണ് ഇന്ന് വ്യാപാരം ആരംഭിക്കുന്നത്.
