കോഴിക്കോട്: മകൻ മരിച്ചതറിയാതെ മൃതദേഹത്തിന് കാവൽ നിന്ന അമ്മ കോഴിക്കോട് വളയം നിവാസികളുടെ നൊമ്പരമായി.

വളയം മൂന്നാം കുനി രമേശനെയാണ് (45) വീട്ടിനകത്ത് കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയ്ക്ക് സാമൂഹ്യ പെൻഷൻ നൽകാൻ എത്തിയവരാണ് കട്ടിലിൽ മരിച്ച് കിടക്കുന്ന മകനെയും സമീപത്ത് ഇരിക്കുന്ന അമ്മയെയും കണ്ടത്.

ദുർഗന്ധം കാരണം വീടിന് അകത്തുകയറി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ജീവനക്കാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വളയം പോലീസ് എത്തി മൃതദേഹം പരിശോധിച്ചു.

മൃതദേഹത്തിന് രണ്ട് ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് വിവരം.മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.


There is no ads to display, Please add some

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed