ഒക്ടോബര്‍ മാസത്തില്‍ രാജ്യത്താകെ ബാങ്കുകള്‍ക്ക് പതിനഞ്ച് ദിവസം അവധി. ഗാന്ധി ജയന്തി, മഹാനവമി, ദുര്‍ഗാപൂജ, ദസറ, ദീപാവലി ഉള്‍പ്പടെ പ്രാദേശിക അവധികളും ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ ഞായറാഴ്ചകളിലും മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലും ബാങ്കുകള്‍ പ്രവര്‍ത്തിക്കാറില്ല.
കേരളത്തില്‍ എട്ട് ദിവസം ബാങ്കുകള്‍ അവധിയായിരിക്കും. ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി, ഒക്ടോബര്‍ ആറ് ഞായറാഴ്ച, ഒക്ടോബര്‍ 12 മഹാനവമി, ഒക്ടോബര്‍ 13 ഞായറാഴ്ച, ഒക്ടോബര്‍ 20 ഞായറാഴ്ച, ഒക്ടോബര്‍ 26 നാലാം ശനി, ഒക്ടോബര്‍ 27 ഞായറാഴ്ച, ഒക്ടോബര്‍ 31 ദീപാവലി എന്നീ ദിവസങ്ങളിലാണ് അവധി.
അവധികളും വാരാന്ത്യങ്ങളും പരിഗണിക്കാതെ ഓണ്‍ലൈന്‍ ബാങ്കിംഗ് സേവനം ഉപഭോക്താക്കള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. അടിയന്തര ഇടപാടുകള്‍ക്ക് ബാങ്കുകളുടെ വെബ്‌സൈറ്റുകളോ മൊബൈല്‍ ആപ്പുകളോ എടിഎമ്മുകളോ ഉപയോഗിക്കാം. ബാങ്കില്‍ നിന്ന് നേരിട്ടുള്ള സേവനങ്ങളാണെങ്കില്‍ അവധി കലണ്ടര്‍ അനുസരിച്ച് ക്രമീകരിക്കണം. എല്ലാ അവധികളും സാര്‍വത്രികമായി ബാധകമല്ലാത്തതിനാല്‍ വിശദമായ അവധിക്കാല പട്ടികയ്ക്കായി ആര്‍ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം
അവധി ദിവസങ്ങള്‍
ഒക്ടോബര്‍ 1 – ജമ്മു കശ്മിര്‍ തെരഞ്ഞെടുപ്പ്
ഒക്ടോബര്‍ 2 – ഗാന്ധി ജയന്തി
ഒക്ടോബര്‍ 3- നവരാത്രി
ഒക്ടോബര്‍ 6- ഞായറാഴ്ച
ഒക്ടോബര്‍ 10 മഹാസ്പതമി
ഒക്ടോബര്‍ 11 മഹാനവമി
ഒക്ടോബര്‍ 12 ദസറ (രണ്ടാം ശനി)
ഒക്ടോബര്‍ 13 ഞായറാഴ്ച
ഒക്ടോബര്‍ 14 ദുര്‍ഗാപൂജ
ഒക്ടോബര്‍ 16 ലക്ഷ്മി പൂജ
ഒക്ടോബര്‍ 17 വാത്മീകി ജയന്തി
ഒക്ടോബര്‍ 20 ഞായറാഴ്ച
ഒക്ടോബര്‍ 26 നാലാം ശനി
ഒക്ടോബര്‍ 27 ഞായര്‍
ഒക്ടോബര്‍ 31 ദീപാവലി
There is no ads to display, Please add some