മലപ്പുറം: കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം അന്ന് എകെജി സെന്ററിൽ പൊതുദർശനത്തിന് വെക്കാതിരുന്നത് മുഖ്യമന്ത്രിക്കും കുടുംബത്തിനും യൂറോപ്പിലേക്ക് പോകുന്നതിന് വേണ്ടിയായിരുന്നെന്ന് പി വി അൻവർ എംഎൽഎ. കോടിയേരിയുടെ വിലാപയാത്ര ഒഴിവാക്കിയതിൽ സഖാക്കൾക്ക് വേദനയുണ്ട്. പത്രസമ്മേളനത്തിന് വരുന്ന സമയത്ത് ഒരു പാർട്ടി സഖാവ് അത് ചൂണ്ടിക്കാട്ടി തനിക്ക് മെസ്സേജ് അയച്ചെന്നും അൻവർ ആരോപിച്ചു.

ഏറ്റവും പ്രിയപ്പെട്ട നേതാവായിരുന്നു കോടിയേരി സഖാവ്. ആ മനുഷ്യന്റെ മരണം നടന്നിട്ട് തിരുവനന്തപുരം എ.കെ.ജി. സെന്ററിൽ മൃതദേഹം വെച്ചിട്ടില്ല. കേരളത്തിൽ ഉടനീളമുള്ള സഖാക്കൾ അതിനുവേണ്ടി കാത്തിരുന്നതാണ്. തിരുവനന്തപുരം തൊട്ട് കണ്ണൂര് വരെ ഒരുപാട് സഖാക്കൾ ഉണ്ടായിരുന്നു. അന്ന് വൈകുന്നേരം മുഖ്യമന്ത്രിക്കും കുടുംബത്തിനും യുറോപ്പിലേക്ക് പോണം. അതിനുവേണ്ടിയാണ് അദ്ദേഹം അങ്ങനെ ചെയ്തത്, അൻവർ പറഞ്ഞു. കോടിയേരി ഉണ്ടായിരുന്നെങ്കിൽ ഇന്ന് ഇങ്ങനെ ഒരു പത്രസമ്മേളനം തനിക്ക് നടത്തേണ്ടിവരില്ലായിരുന്നുവെന്നും പിവി അൻവർ പറഞ്ഞു.

നിയമസഭയിൽ ഇക്കാര്യങ്ങൾ ഉന്നയിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, അതിന് താൻ നിയമസഭയിൽ ഉണ്ടെങ്കിലല്ലേ എന്നായിരുന്നു മറുപടി. നമ്മുടെ നിയമസഭ ഇവിടെയാണ് നടക്കുന്നത്. ഇത് കഴിഞ്ഞ് ഞായറാഴ്ച പൊതുസമ്മേളനം വിളിക്കുന്നുണ്ടെന്നും അടുത്തഘട്ടത്തിലേക്ക് കടക്കുമ്പോൾ ജനങ്ങളോട് കാര്യങ്ങൾ വിശദീകരിക്കേണ്ടതുണ്ടെന്നും അൻവർ പറഞ്ഞു.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *

You missed