ഭോപ്പൽ: മുസ്ലീം പെൺകുട്ടികളെ വിവാഹം കഴിക്കുന്ന ഹിന്ദു ആൺകുട്ടികൾക്ക് 11,000 രൂപ പാരിതോഷികം നൽകുമെന്ന് ഹിന്ദു ധർമസേന.

മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഘടനയുടെ സ്ഥാപകനേതാവായ യോഗേഷ് അഗർവാളാണ് ഹിന്ദു സമുദായത്തിലെ സ്ത്രീജനസംഖ്യ സംരക്ഷിക്കാനെന്ന പേരിൽ പുതിയ ‘പദ്ധതി’യുമായി രംഗത്തെത്തിയിരിക്കുന്നത്.

മുസ്ലീം സംഘടനകൾ ‘ലൗ ജിഹാദ്’ നടത്തുന്ന രീതിയിൽ ഹിന്ദുക്കളും മുസ്ലീം പെൺകുട്ടികളെ വിവാഹം കഴിക്കാൻ തങ്ങളുടെ ആൺകുട്ടികളെ പ്രോത്സാഹിപ്പിക്കണമെന്നും പെൺകുട്ടികളുടെ ജനസംഖ്യ നിലനിർത്താൻ ഈ നീക്കം ഉറപ്പാക്കുമെന്നും അഗർവാൾ പറഞ്ഞു.

“ഒരു മുസ്ലീം പെൺകുട്ടിയെ പ്രണയിക്കുന്ന ഏതെങ്കിലും ഹിന്ദു യുവാവ് അവളെ വിവാഹം കഴിക്കാൻ തീരുമാനിച്ചാൽ, ധർമ്മസേന എല്ലാ ക്രമീകരണങ്ങളും ചെയ്യും, കൂടാതെ 11,000 രൂപ ക്യാഷ് അവാർഡും നൽകും. നമ്മുടെ പെൺമക്കളെ രക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഹിന്ദു കുടുംബങ്ങളിലെ മുസ്ലീം പെൺകുട്ടികളെ സ്വീകരിക്കുക,” അഗർവാൾ പറഞ്ഞു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed