ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് ജയം. മത്സരത്തില്‍ ഒരു ഗോളിന് പിന്നില്‍ പോയ ശേഷമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ വന്‍ തിരിച്ചുവരവ്.

ഗോളൊഴിഞ്ഞ ആദ്യപകുതിക്കു ശേഷം രണ്ടാം പകുതിയില്‍ 63 ആം മിനിറ്റില്‍ നോഹ സദൂയി, 88ാം മിനിറ്റില്‍ ക്വാമി പെപ്ര എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനായി ലക്ഷ്യം കണ്ടത്.

ഈസ്റ്റ് ബംഗാളിനായി മലയാളി താരം പി.വി. വിഷ്ണു 59ാം മിനിറ്റിലാണ് ഗോള്‍ നേടിയത്. സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ജയമാണിത്. ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് പഞ്ചാബ് എഫ്‌സിയോടു തോറ്റിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You missed