ഒരു രാജ്യം ഒരു നിയമം എന്നത് യാഥാർഥ്യമാക്കാൻ വഫഖ് ബോർഡ് ഇല്ലാതാക്കണമെന്ന ആവശ്യവുമായി ബിജെപി. വഖഫ് ബില്ലിനെ പിന്തുണച്ച് പൊതുജനാഭിപ്രായ രൂപീകരണത്തിൽ മേൽക്കൈ നേടാൻ ഇ- മെയിൽ ക്യാമ്പയിൻ ആരംഭിക്കാനൊരുങ്ങുകയാണ് ബിജെപി. ബിൽ പരിഗണിക്കുന്ന പാർലമെൻ്ററി സമിതിക്ക് പാർട്ടി സംവിധാനം വഴി കൂട്ടത്തോടെ മുൻകൂട്ടി തയ്യാറാക്കിയ ഇ-മെയിൽ അയക്കാനാണ് നീക്കം. വഖഫ് നിയമം വിവേചനപരവും മതേതര മൂല്യത്തിന് വിരുദ്ധമാണെന്നും ഇ- മെയിലിൽ പറയുന്നു.

“മതിയായ നിയമപരിശോധനകളില്ലാതെ പല ഭൂമിയിലും വഖഫ് ബോർഡ് അവകാശം ഉന്നയിക്കുന്നതായി പരാതിയുണ്ട്. ഇവ വ്യക്തികളുടെ ഭൂ സ്വത്ത് അവകാശത്തെയും സാമൂഹിക സൗഹാർദത്തെയും ബാധിക്കുന്നു. വഖഫ് ബോർഡുകളുടെ പ്രവർത്തനത്തിൽ സുതാര്യതയില്ല. അധികാര ദുർവിനിയോഗം നടത്തുന്നതായി ആരോപണമുണ്ട്. ഒരു രാജ്യം ഒരു നിയമം എന്നത് യാഥാർഥ്യമാക്കാൻ വഖഫ് ബോർഡ് ഇല്ലാതാക്കണം”.

വഖഫ് ബോർഡുകൾ ഉടൻ ഇല്ലാതാക്കാൻ കഴിയില്ലെങ്കിൽ ബോർഡിൻ്റെ ഘടനയിൽ മാറ്റം വരുത്തുന്നതും ഭൂമി തർക്കങ്ങൾ ജൂഡീഷ്യൽ നടപടികൾക്ക് വിധേയമാക്കണമെന്നും ശിപാർശ ചെയ്യുന്നു. വഫഖ് ബോർഡിന്റെ സ്വത്തുക്കളുടെ വിവരങ്ങൾ പരസ്യപ്പെടുത്തണമെന്നും ബിജെപി ആവശ്യപ്പെടുന്നു. ഓരോ ബൂത്തിൽ നിന്നും മൂന്ന് പേരെങ്കിലും വഫഖ് ബില്ലിനെ പിന്തുണച്ച് ഇ-മെയിൽ അയക്കണമെന്നാണ് ബിജെപി നേതൃത്വത്തിന്റെ നിർദേശം.

വഖഫ് നിയമത്തിൽ 40 ഭേദഗതികൾ കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള ബിൽ വിവിധ കോണുകളിൽനിന്ന് പ്രതിഷേധമുയർന്നതോടെയാണ് വഖഫ് ഭേദഗതി ബിൽ കേന്ദ്ര സർക്കാർ സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് വിടാൻ തീരുമാനിച്ചത്. ഭരണഘടനാപരമായ നിരവധി പിഴവുകൾ ബില്ലിലുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിൽ വിശദമായ പരിശോധന നടത്താനാണ് സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് വിട്ടത്. ബിജെപി എംപി ജഗദാംബിക പാൽ അധ്യക്ഷനായ സമിതിയിൽ ലോക്‌സഭയിൽ നിന്ന് 21 ഉം രാജ്യസഭയിൽ നിന്ന് 10 ഉം അംഗങ്ങളുണ്ട്.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *

You missed