പള്ളിക്കത്തോട്: ഗവ: ഐടി.ഐ.യിൽ ഉദ്യോഗസ്ഥരെ ആക്രമിച്ച എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർത്ഥികളെ തിരിച്ചെടുക്കാനുള്ള നടപടി പിൻവലിക്കണമെന്ന് കെ.എസ്‌.യു കോട്ടയം ജില്ലാ കമ്മിറ്റി.

2022 ഡിസംബറിൽ ക്യാമ്പസിനുള്ളിൽ എസ്എഫ്ഐ പ്രവർത്തകർ രാത്രിയിൽ അതിക്രമിച്ചു കയറിയത് ചോദ്യം ചെയ്ത ജീവനക്കാരായ മോബിൻ ജോസഫ്, വി.എസ് ഹരി, ഷൈസൺ ജിയോ ജോസ്, എന്നിവരെയാണ് എസ്എഫ്ഐ യൂണിയൻ ചെയർമാൻ റോഷൻ റോജയുടെ നേതൃത്വത്തിൽ ആക്രമിച്ചത്.

ഇതേ തുടർന്ന് അഡീഷണൽ ഡയറക്ടർ ഓഫ് ട്രെയിനിങ്ങിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നാല് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.

സ്ഥാപനത്തിന്റെ സുഗമമായ നടത്തിപ്പിനും സമാധാനന്തരീക്ഷം നിലനിർത്തുന്നതിനും വേണ്ടി സ്റ്റാഫ് കൗൺസിലിന്റെയും പിടിഎയുടെയും എതിർപ്പിനെ മറികടന്ന് ഇവരെ ഏറ്റുമാനൂർ ഐടിഐയിലേക്ക് തിരിച്ചെടുക്കാനുള്ള നടപടിയിൽ നിന്ന് അധികൃതർ പിന്തിരിയണമെന്ന് കെഎസ്‌യു കോട്ടയം ജില്ലാ പ്രസിഡന്റ് കെ.എൻ നൈസാം ആവശ്യപ്പെട്ടു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *