കോട്ടയം : കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ അനുശോചനം രേഖപ്പെടുത്തി കെഎസ്‌യു കോട്ടയം ജില്ലാ കമ്മിറ്റി.

കോളേജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച ശ്രദ്ധയുടെ മരണത്തിൽ ദുരൂഹതയുള്ളതായി വിദ്യാർത്ഥികൾ ആരോപിക്കുന്നു. മരണത്തിന് കാരണക്കാർ ആരായാലും അവരെ നിയമത്തിനു മുമ്പിൽ എത്തിച്ച് വിദ്യാർത്ഥിനിക്ക് നീതി ഉറപ്പാക്കണം. ഇല്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി കെഎസ്‌യു മുന്നോട്ട് പോകുമെന്നും ശ്രദ്ധയുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും കോട്ടയം ജില്ലാ പ്രസിഡന്റ് കെ.എൻ നൈസാം അറിയിച്ചു.


There is no ads to display, Please add some

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed