പീരുമേട്:കണ്ണുകൾ മൂടി കെട്ടി ഏറ്റവും വേഗത്തിൽ 10 സർജിക്കൽ മാസ്‌കുകൾ ധരിച്ച്പത്തു വയസുകാരൻ ഗിന്നസ് റിക്കാർഡ് നേടി. പീരുമേട് മരിയഗിരി ഹയർസെക്കൻഡറി സ്കൂളിൽ നടന്ന പ്രകടനത്തിൽ വാഴൂർ സ്വദേശി ജോസുകുട്ടി എൽബിനാണ് നേട്ടത്തിനുടമയായത്. 2022 സെപ്റ്റംബർ 2-ന് ഇറ്റലിയിലെ വില്ല സാൻ ജിയോവാനിയിൽ റോക്കോ മെർക്കുറിയോ 13.25 സെക്കൻഡിൽ സ്ഥാപിച്ച റെക്കോർഡാണ് ജോസുകുട്ടി 11.45 സെക്കൻഡായി തിരുത്തിയത്.

ഗിന്നസ് സുനിൽ ജോസഫ് മുഖ്യനിരീക്ഷകനായിരുന്നു. ഫാ. ജിനു ആവണി കുന്നേൽ, നവീൻ ജോസഫ്, അനിഷ് സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി. പ്രകടനത്തിന് യൂ.ആർ.എഫ് ലോക റിക്കാർഡും ലഭിച്ചു.

വാഴൂർ ടി.പി.പുരം രണ്ടുപ്ലാക്കൽ വീട്ടിൽ എൽബിൻ ലിജിത ദമ്പതികളുടെ മൂത്ത മകനാണ് ജോസുകുട്ടി എൽബിൻ, ,ജോസഫിൻ എൽബിൻ ജോർദാൻ എൽബിൻ എന്നിവർ സഹോദരങ്ങളാണ്.
