കുമളി: കഴിഞ്ഞ ദിവസം കുമളിയിലെ വീട്ടിൽ നിന്നും കാണാതായ വിദ്യാർത്ഥി തിരികെ വീട്ടിലെത്തിയതായി വീട്ടുകാർ അറിയിച്ചു. ഇന്ന് പുലർച്ചയാണ് വിദ്യാർത്ഥി വീട്ടിൽ തിരികെ എത്തിയത്.

കുട്ടിയെ കാണാതായതു മുതൽ ജനങ്ങളിലേക്ക് ഇക്കാര്യം എത്തിച്ച മാധ്യമങ്ങൾക്ക് പ്രത്യേകം നന്ദി അറിയിക്കുന്നതായി കുടുംബം അറിയിച്ചു.

മുൻപ് മുണ്ടക്കയത്തെ സ്വകാര്യ സ്കൂളിൽ പഠിച്ചിരുന്ന വിദ്യാർത്ഥി വീട്ടിൽ നിന്നും മുണ്ടക്കയത്തേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങുകയായിരുന്നു. മടങ്ങി വരാത്തതിനെ തുടർന്ന് നാട് ഒന്നാകെ അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇതിനിടെയാണ് ഇന്ന് പുലർച്ചെ കുട്ടി വീട്ടിൽ തിരികെ എത്തിയതായി കുടുംബം അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *