ട്വന്റി 20 ലോകകപ്പില്‍ കാനഡയ്ക്കെതിരായ ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മല്‍സരം ഉപേക്ഷിച്ചു. ഒൗട്ട് ഫീല്‍ഡ് ഉണങ്ങാത്തതിനെ തുടര്‍ന്ന് ടോസിടാന്‍ പോലും കഴിയാതെ മല്‍സരം ഉപേക്ഷിക്കുകയായിരുന്നു. ഫ്ലോറിഡയിലെ ലോഡ‍ർഹിൽ സെൻട്രൽ ബ്രൊവാഡ് സ്റ്റേഡിയത്തിലായിരുന്നു മല്‍സരം നടക്കേണ്ടിയിരുന്നത്. സൂപ്പര്‍ എയ്റ്റില്‍ അഫ്ഗാനിസ്ഥാനെതിരെ അടുത്ത വ്യാഴാഴ്ചയാണ് ഇന്ത്യയുടെ ആദ്യ മല്‍സരം.

ആദ്യ 3 മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് ചാംപ്യന്‍മാരായി സൂപ്പര്‍ എയിറ്റില്‍ എത്തിയിരിക്കുയാണ് ഇന്ത്യ. അതിനാല്‍ തന്നെ ടീമിൽ പരീക്ഷണങ്ങൾ നടത്താനുള്ള അവസാന അവസരമായിരുന്നു കാനഡയ്ക്കെതിരായ പോരാട്ടം. അതേസമയം ആദ്യ 3 മത്സരങ്ങളിൽ നിന്ന് 2 പോയിന്റ് മാത്രമുള്ള കാനഡയുടെ സൂപ്പർ 8 സാധ്യതകൾ അസ്തമിച്ചുകഴിഞ്ഞു. ടൂർണമെന്റിൽ ഫ്ലോറിഡയിലെ ഇന്ത്യയുടെ ആദ്യത്തെ മല്‍സരം കൂടിയായിരുന്നു ഇത്.

Leave a Reply

Your email address will not be published. Required fields are marked *

You missed