കൊല്ലം: കടയ്ക്കൽ പൊലീസ് സ്റ്റേഷനിൽ സിപിഎം പ്രവർത്തകരുടെ ആക്രമണം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കൊല്ലത്ത് നേടിയ വിജയത്തിന് പിന്നാലെ യു.ഡി.എഫ് നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ തർക്കം ഉണ്ടായിരുന്നു. ഇതിനെക്കുറിച്ച് പരാതി പറയാൻ പൊലീസ് സ്റ്റേഷനിലെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ജിഷ്ണുവിനെയാണ് സിപിഎം പ്രവർത്തകർ സ്റ്റേഷൻ വളപ്പിലിട്ട് മർദ്ദിച്ചു.

യു.ഡി.എഫ് പ്രവർത്തകനെ രക്ഷിക്കാൻ ശ്രമിച്ച പൊലീസുകാരെയും സിപിഎം പ്രവർത്തകർ മർദ്ദിച്ചു. സംഭവത്തിൽ മൂന്ന് മൂന്ന് സിപിഎം പ്രവർത്തകരെ കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ ആഹ്ലാദ പ്രകടനത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ജിഷ്ണു പ്രതികളിലൊരാളുടെ വീടിന് സമീപത്ത് വച്ച് ഓലപ്പടക്കം പൊട്ടിച്ചിരുന്നു. ഇതാണ് സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകരെ പ്രകോപിപ്പിച്ചത്.

തർക്കത്തിന് പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തിയ ജിഷ്ണുവിനെ പിന്തുടർന്ന് വന്ന സിപിഎം പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. പൊലീസ് തടയാൻ ശ്രമിച്ചെങ്കിലും ഇവർക്കും മർദ്ദനമേറ്റു. ആറോളം പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവരിൽ മൂന്ന് പേർ മാത്രമാണ് അറസ്റ്റിലായത്. ബാക്കിയുള്ളവർ ഒളിവിലാണെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *