ധരംശാല: ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിന് നിർണായക വിജയം. പഞ്ചാബ് കിങ്സിനെതിരെ 28 റൺസ് വിജയമാണ് ചെന്നൈ സ്വന്തമാക്കിയത്. 168 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ പഞ്ചാബിനെ 139 റൺസിന് പിടിച്ചുകെട്ടാൻ ചെന്നൈയ്ക്ക് കഴിഞ്ഞു.

സൂപ്പർ താരം രവീന്ദ്ര ജഡേജയുടെ ഓൾറൗണ്ട് മികവാണ് ചെന്നൈയ്ക്ക് വിജയം സമ്മാനിച്ചത്. ചെന്നൈയ്ക്ക് വേണ്ടി 26 പന്തിൽ 43 റൺസെടുത്ത ജഡേജ പഞ്ചാബ് ഇന്നിങ്സിൽ മൂന്ന് വിക്കറ്റ് വീഴ്ത്തി തിളങ്ങി. തുഷാർ ദേശ്പാണ്ഡേയും സിമർജീത് സിങ്ങും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി പഞ്ചാബിന് പ്രഹരമേൽപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You missed