കമ്പം: തമിഴകത്തിന്റെ അരിക്കൊമ്പൻ ദൗത്യത്തിന് തുടക്കം. ആനയെ ദൗത്യസംഘം ട്രാക്ക് ചെയ്തു. അരിക്കൊമ്പൻ കമ്പത്തെ സുരുളിപെട്ടി വെള്ളച്ചാട്ടത്തിന് സമീപമുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
കമ്പത്ത് നിന്ന് എട്ട് കിലോമീറ്റർ അകലെയാണ് ഈ പ്രദേശം. കൂടുതൽ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് തിരിച്ചു. കുങ്കി ആനകളെയും ദൗത്യ മേഖലയിലേക്ക് എത്തിക്കും. ഉടൻതന്നെ ആനയെ മയക്കു വെടി വെക്കാനും സാധ്യത.
അതേസമയം, എത്രയും വേഗം ആനയെ മയക്കുവെടി വെക്കണം എന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിക്കുകയാണ്. ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ വൻ സുരക്ഷാ സന്നാഹമാണ് കമ്പത്ത് ഒരുക്കിയിരിക്കുന്നത്.
