തൃശൂർ: വീണ്ടും തൃശൂർ എടുക്കുമെന്ന പ്രസ്താവനയുമായി എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. ഇത്തവണ തൃശൂർ എടുക്കാൻ തന്നെയാണ് വന്നിട്ടുള്ളത്. 2024 ജൂൺ നാലിന് തൃശൂരിന്റെ ഉയിർപ്പാണ് സംഭവിക്കാൻ പോകുന്നതെന്നും സുരേഷ് ഗോപി പറയുന്നുണ്ട്.

മഹാരഥന്മാർ പല സംഭാവനകളും തൃശൂരിന് നൽകിട്ടുണ്ട്. ഇന്ദിരാ ഗാന്ധിയെയും കെ കരുണാകരനെയും താൻ ഒരിക്കലും മറക്കില്ലെന്നും സുരേഷ് ഗോപി പറയുന്നുണ്ട്. ഇരിങ്ങാലക്കുടയിൽ എൻഡിഎയുടെ തിരഞ്ഞെടുപ്പ് പരിപാടിയിലായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്താവന.

സുരേഷ് ഗോപിയുടെ വാക്കുകൾ: ‘തൃശൂർ എടുക്കും, എടുത്തിരിക്കും. എടുക്കാൻ തന്നെയാണ് ഇത്തവണ വന്നിട്ടുള്ളത്. പ്രാർത്ഥനയോടെ പറയുന്നു. മഹാരഥന്മാർ പല സംഭാവനകളും തൃശൂരിന് നൽകിട്ടുണ്ട്. അതൊന്നും മറക്കില്ല. ലീഡറെയും ഇന്ദിരാഗാന്ധിയെയും മറക്കില്ല. അവർ കേരളത്തിന് നൽകിയിട്ടുള്ള ഒരുപാട് സംഭാവനകളുണ്ട്. അതൊന്നും ഒരുകാലത്തും മറക്കില്ല. പക്ഷെ അതിന് ശേഷം കുരിശ്ശിലേറ്റപ്പെട്ട തൃശൂരിൽ 2024 ജൂൺ നാലിന് ഉയിർപ്പാണ് സംഭവിക്കാൻ പോകുന്നത്.’

Leave a Reply

Your email address will not be published. Required fields are marked *