കോട്ടയം: കോട്ടയത്ത് ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ മൂന്നുപേരും മരിച്ചു. സംക്രാന്തി സ്വദേശികളായ അൽവിൻ, ഫാറൂഖ് , തിരുവഞ്ചൂർ തൂത്തുട്ടി സ്വദേശി പ്രവീൺ മാണി എന്നിവരാണ് മരിച്ചത്.

ഇന്ന് വൈകിട്ട് ആറുമണിയോടെ കുമാരനല്ലർ കൊച്ചാലും ചുവടിന് സമീപത്തെ വളവിലായിരുന്നു അപകടം. കുമാരനല്ലൂർ ഭാഗത്തുനിന്നും എത്തിയ ബൈക്ക് എതിർ ദിശയിൽ നിന്നും എത്തിയ ടോറസ് ലോറിയിൽ ഇടിക്കുകയായിരുന്നു.

അപകടത്തിൽ റോഡിലേക്ക് തെറിച്ചുവീണ യുവാക്കളെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസെടുത്തു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *