മാഹി: സാംസ്കാരികമായും ചരിത്രപരമായും ഉന്നതിയിൽ നിൽക്കുന്ന മാഹിയിലെ മുഴുവൻ ജനങ്ങളെയും പ്രത്യേകിച്ച് സ്ത്രീകളെ അവഹേളിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിച്ച ബിജെപി നേതാവ് പി.സി ജോർജിനെ ലോകസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർണ്ണമായും വിലക്കാൻ മാഹിയിലെ പൊതുജനങ്ങൾക്ക് വേണ്ടി മാഹി റീജണൽ അഡ്മിനിസ്ട്രേറ്റര്‍ നിയമനടപടി എടുക്കാന്‍ മാഹി മണ്ഡലം എസ്ഡിപിഐ സെക്രട്ടറി മൻസൂർ. പി പരാതി നല്‍കി

ദിവസങ്ങൾക്കു മുമ്പ് റിപ്പോർട്ടർ ചാനലിലെ വനിത പത്രപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ മറ്റൊരു ബിജെപി നേതാവിന്റെ പത്രസമ്മേളനവും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും പി.സി ജോർജിന്റെ വാക്കുകളും കൂട്ടിവായിക്കുമ്പോൾ ബിജെപി നേതാക്കളുടെ പൊതുസ്വഭാവം മനസ്സിലാക്കാവുന്നതാണ്.

ബിജെപി ആലയത്തിൽ എത്തുന്ന നേതാക്കന്മാരുടെ വംശീയതയും സ്ത്രീവിരുദ്ധതയും കൃത്യമായി കാണിക്കുന്നത് സംഘപരിവാർ രാഷ്ട്രീയത്തിന്റെ യാഥാര്‍ത്ഥ മുഖമാണ്. വൃത്തികെട്ട സംഘപരിവാർ ചിന്തകളെ മാഹിയിലെ പ്രബുദ്ധരായ ജനങ്ങൾ മയ്യഴിപ്പുഴയിലൂടെ അറബിക്കടലിലേക്ക് വലിച്ചെറിയണമെന്ന് എസ്ഡിപിഐ മാഹി മണ്ഡലം കമ്മിറ്റി മാഹിയിലെ മുഴുവൻ ജനാധിപത്യ വിശ്വാസികളോടും ആഹ്വാനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

You missed