ചങ്ങനാശേരി: ചങ്ങനാശേരി-വാഴൂർ റോഡിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. തെങ്ങണ ചേലക്കുന്നേൽ ഭാഗത്ത് പ്രാക്കുഴി ബാബുക്കുട്ടിയുടെ മകൻ ലിബിൻ തോമസ് (21) ആണ് മരിച്ചത്.
ഇന്നലെ രാത്രിയോടെയായിരുന്നു അപകടം. ചങ്ങനാശേരി ഭാഗത്തുനിന്ന് വരികയായിരു ന്ന കാറും തെങ്ങണ ഭാഗത്തു നിന്ന് ചങ്ങനാശേരി ഭാഗത്തേക്ക് പോകുകയാ യിരുന്ന സ്കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
