സോഷ്യൽ മീഡിയ ഭീമൻ മെറ്റക്ക് കൂറ്റൻ പിഴ ചുമത്തി ഐറിഷ് ഡാറ്റ പ്രൊട്ടക്ഷൻ കമ്മിഷൻ. 1.3 ബില്യൻ ഡോളർ (ഏകദേശം 10,000 കോടി രൂപ) ആണ് ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയ്ക്കെതിരെ ചുമത്തിയത്.

യൂറോപ്യൻ യൂനിയന്റെ വിവര കൈമാറ്റ നിയമങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സ്വകാര്യതയുമായി ബന്ധപ്പെട്ട് ഒരു കമ്പനിയുടെ മേൽ ഇ.യു ചുമത്തുന്ന ഏറ്റവും വലിയ പിഴത്തുകയാണിത്. 2021-ൽ ആമസോണിനെതിരെ ചുമത്തിയ 746 ദശലക്ഷം യൂറോ ആയിരുന്നു ഇതുവരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്.

അതേസമയം, അനാവശ്യവും നീതീകരിക്കാനാകാത്തതുമായ നടപടിയാണിതെന്നും വിധിക്കെതിരെ അപ്പീൽ നൽകുമെന്നും മെറ്റ അറിയിച്ചിട്ടുണ്ട്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed