കണ്ണൂർ: കണ്ണൂർ തില്ലങ്കേരി പെരിങ്ങാനത്ത് തെയ്യത്തിന് മർദ്ദനം. കൈതചാമുണ്ഡി തെയ്യം ഓടിക്കുന്നതിനിടെ കാണാൻ എത്തിയവർക്ക് വീണ് പരിക്കേറ്റതാണ് സംഘർഷത്തിന് വഴിയൊരുക്കിയത്. സംഘർഷത്തിൽ നിന്ന് തെയ്യത്തെ രക്ഷിക്കുന്നതിന്റെ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ വൈകുന്നേരമാണ് സംഭവമുണ്ടായത്.
പെരിങ്ങാനം കൈതചാമുണ്ടി സംഭവമുണ്ടായത്. ഉദയംകുന്ന് മടപ്പുര തെയ്യത്തിന് ഉത്സവത്തിൽ ഇടയിലാണ് തെയ്യത്തെ കണ്ട് പേടിച്ചോടിയ കുട്ടിയ്ക്ക് വീണ് പരിക്കേറ്റതാണ് സംഘർഷത്തിലേയ്ക്ക് നയിച്ചത്. കൈതച്ചെടി വെട്ടി മടപ്പുരയിലേയ്ക്ക് തെയ്യം വരുന്ന ചടങ്ങ് നടന്നിരുന്നു. പേടിപ്പെടുത്തുന്ന രൂപത്തിലും ഭാവത്തിലും ആളുകളെ പിന്നാലെ ഓടി ഭയപ്പെടുത്തുന്നതാണ് ചടങ്ങ്. ഇതിനിടെയാണ് പേടിച്ചോടിയ കുട്ടിയ്ക്ക് വീണ് പരിക്കേറ്റത്.
കുട്ടിയ്ക്ക് പരിക്കേറ്റതിന് പിന്നാലെ പ്രകോപിതരായ ചിലർ എത്തി തെയ്യം കെട്ടിയ ആളെ മർദ്ദിക്കുകയായിരുന്നു. സംഘാടകരാണ് തെയ്യം കെട്ടിയ ആളെ ആക്രമണത്തിൽ നിന്ന് രക്ഷിച്ചത്. പിന്നീട് പോലീസ് സ്ഥലത്തെത്തിയാണ് നിയന്ത്രണവിധേയമാക്കിയത്. സ്ഥിതിഗതികൾ സംഭവവുമായി ബന്ധപ്പെട്ട് ആരും പരാതി നൽകാത്തതിനാൽ കേസ് എടുത്തിട്ടില്ല.


