ന്യൂഡല്‍ഹി: സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയാകും. തീരുമാനം കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഡികെ ശിവകുമാറിനെ അറിയിക്കും. ആറ് മണിയോടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡികെ ശിവകുമാറുമായി സോണിയ ഗാന്ധി ചര്‍ച്ച നടത്തുമെന്നും സൂചനയുണ്ട്.സിദ്ധരാമയ്യയും ശിവകുമാറുമായി ഖാര്‍ഗെ കൂടിക്കാഴ്ച നടത്തിയിരുന്നു.

അന്തിമ തീരുമാനം ഹൈകമാൻഡിന്റേതാണെന്ന് ഡി.കെ ശിവകുമാർ പ്രതികരിച്ചു. താൻ രാജി ഭീഷണി മുഴക്കിയെന്ന പ്രചാരണം അസംബന്ധമാണെന്നും ശിവകുമാർ പറഞ്ഞു- “പാർട്ടി അമ്മയാണ്. തീരുമാനമെന്തായാലും പാർട്ടിക്കൊപ്പം നിൽക്കും”.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed