കോട്ടയം: കാറിലും ബൈക്കിലുമൊക്കെ യാത്ര ചെയ്യുന്നതിനേക്കാൾ രസകരമായ അനുഭവം സമ്മാനിക്കാൻ ഒരുങ്ങുകയാണ് കോട്ടയത്ത് കെഎസ്ആർടിസി.
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി നാഗമ്പടത്ത് സംഘടിപ്പിക്കുന്ന മേളയുടെ ഭാഗമായാണ് ബസ് കോട്ടയത്ത് എത്തിച്ചത്.

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പാണ് പ്രചരണാർത്ഥം വാടകയ്ക്ക് കെ.എസ്.ആർ.ടി.സി. ഡബിൾ ഡക്കർ എത്തിച്ചിട്ടുള്ളത്. ഇതിന്റെ – ഫ്ളാഗ് ഓഫ് ഇന്ന് മേയ് 15 തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് നാഗമ്പടം മൈതാനത്ത് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും
മേളയിലെ കെ.എസ്.ആർ.ടി.സി. സ്റ്റാളിൽനിന്ന് ലഭിക്കുന്ന കൂപ്പൺ ഉപയോഗിച്ച് സൗജന്യമായി ജനങ്ങൾക്ക് യാത്രചെയ്യാനുള്ള സൗകര്യമാണ് ഒരുക്കുക.
