തിരുവനന്തപുരം: സപ്ലൈകോ സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂ ഇയര്‍ ഫെയര്‍ നാളെ മുതൽ. സബ്സിഡി സാധനങ്ങള്‍ക്ക് പുറമെ സബ്സിഡി ഇതര സാധനങ്ങള്‍ക്കും വിലക്കിഴിവുണ്ട്.

തിരുവനന്തപുരം പുത്തരിക്കണ്ടത്താണ്‌ സംസ്ഥാനതല ഉദ്‌ഘാടനം. തലസ്ഥാനത്തിനുപുറമേ കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ചന്തകളുമുണ്ടാകും. ചന്തകളിൽ ഹോർട്ടികോർപ്പിന്‍റെയും മിൽമയുടെയും സ്‌റ്റാളുകളുമുണ്ടാകും.

സപ്ലൈകോയുടെയും കൺസ്യൂമർ ഫെഡിന്റെയും ക്രിസ്മസ്– പുതുവർഷ ചന്തകൾക്കായി 19 കോടി രൂപ സർക്കാർ അനുവദിച്ചു. കൺസ്യൂമർ ഫെഡിന്റെ ക്രിസ്മസ് -പുതുവത്സര ചന്തകൾ 23 മുതൽ 14 ജില്ലാ കേന്ദ്രങ്ങളിലും പ്രവർത്തിക്കും . രണ്ടു ചന്തകളും 30നു സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *