തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു.ഏഴു വര്‍ഷംവരെ കഠിന തടവ് ലഭിക്കാവുന്ന ഐപിസി 124 വകുപ്പാണ് ചുമത്തിയിരിക്കുന്നത്. രാഷ്‌ട്രപതിയെയോ ഗവർണറെയോ ആക്രമിക്കുകയോ തടയുകയോ ചെയ്യുന്നതിനെതിരെയാണ് ഈ വകുപ്പ്.
പ്രതിഷേധക്കാര്‍ക്കെതിരെ തുടക്കത്തില്‍ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതുള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ് എടുത്തത്. എന്നാൽ ഇതിൽ ഗവര്‍ണര്‍ കടുത്ത അതൃപ്തി അറിയിച്ചിരുന്നു.
ചീഫ് സെക്രട്ടറിയും ഡിജിപിയുമായി ഗവര്‍ണര്‍ ബന്ധപ്പെടുകയും 124 പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഗുരുതര വകുപ്പുകള്‍ ഇപ്പോള്‍ ചുമത്തിയിരിക്കുന്നത്.കന്‌റോണ്‍മെന്‌റ് പോലീസ് രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്കൊപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു.