മലപ്പുറം: താനൂരിൽ അപകടത്തിൽപ്പെട്ട ബോട്ടിൽ നടന്നത് ഗുരുതര ചട്ടലംഘനം. അപകടമുണ്ടായ അറ്റ്ലാന്ഡിക്ക ബോട്ടിന് രജിസ്ട്രേഷനില്ല. മത്സ്യ ബന്ധന ബോട്ട് വിനോദസഞ്ചാര ബോട്ടായി രൂപം മാറ്റിയതും അപകടത്തിനു കാരണമായി. വൈകിട്ട് 6.30 വരെയാണ് സർവീസിന് അനുമതിയുള്ളതെങ്കിലും അതിനു ശേഷവും ബോട്ടുകൾ സർവീസ് നടത്താറുണ്ടെന്ന് നാട്ടുകാർ പറയുന്നു.
നാട്ടുകാരുടെ മുന്നറിയിപ്പുകൾ ചെവിക്കൊള്ളാൻ ബോട്ടുടമ തയ്യാറായില്ലെന്നും പ്രദേശവാസികൾ പറഞ്ഞു. ബോട്ട് ഉടമ താനൂർ സ്വദേശി നാസറിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. ഇയാൾക്കെതിരെ നരഹത്യ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. അപകടത്തിന് പിന്നാലെ പിന്നാലെ ഇയാൾ ഒളിവിൽ പോയി.
There is no ads to display, Please add some