കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആനക്കല്ല് ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഡാനി ജോസ് കുന്നത്തിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായുള്ള കൺവെൻഷൻ ആനക്കല്ല് ഹാപ്പി ഹോം അപ്പാർട്ട്മെന്റ് കോമ്പൗണ്ടിൽ വച്ച് നടന്നു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വക്കേറ്റ് പി. ജീരാജിന്റെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് മുഖ്യ പ്രഭാഷണം നടത്തി.
യു.ഡി.എഫ് നേതാക്കളായ അഡ്വ പി.എ ഷെമീർ, പ്രൊഫ: റോണി കെ ബേബി, വി.എസ് അജ്മൽ ഖാൻ, ജോയ് മുണ്ടാംപള്ളി, സിബി നമ്പുടാകം, ബിജു പത്യാല, ടി എം ഹനീഫ, അഡ്വ: സുനിൽ തേനംമാക്കൽ, രാജു തേക്കുംതോട്ടം, രഞ്ജു തോമസ്, കെ എസ് നാസ്സർ കോട്ടവാതിൽക്കൽ, സൈനലാബ്ദീൻ, ഓ.എം ഷാജി, ജോസ് ആന്റണി, ബ്ലെസ്സി ബിനോയി, എന്നിവർ പ്രസംഗിച്ചു.
There is no ads to display, Please add some