തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ കള്ളവോട്ടിനായി ഹാക്കർമാരെ ഉപയോഗിച്ചതായി എ എ റഹീം എംപി. മലപ്പുറം സ്വദേശിയായ ഒരു ഹാക്കറുടെ സേവനം ലഭിച്ചിട്ടുണ്ട്. ഇയാൾ ഡൽഹിയിൽ രജിസ്റ്റർ ചെയ്ത ഹാക്കിംഗ് കേസിലെ പ്രതിയാണെന്നും അദ്ദേഹം ആരോപിച്ചു.
വി.ടി ബൽറാം, ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ ഇവർക്കാണ് ഇക്കാര്യത്തിൽ നേരിട്ട് പങ്കുള്ളത്. ഹാക്കറുടെ സേവനം ഉപയോഗപ്പെടുത്തി അതിന് പണം കൊടുത്തു. തെരഞ്ഞെടുപ്പ് സംവിധാനത്തെ അട്ടിമറിക്കുമെന്ന സൂചനയാണിതെന്നും റഹീം പറഞ്ഞു.
അതീവ ഗുരുതര വിഷയമാണിത്. വ്യാജ ഐഡി കാർഡ് നിർമാണത്തിൽ കനഗോലുവിന് പങ്കുണ്ടോ എന്ന് അന്വേഷിക്കണം. വിവരങ്ങൾ അന്വേഷണ ഏജൻസികൾക്ക് കൈമാറുമെന്നും റഹീം അറിയിച്ചു.


