പത്തനംതിട്ട: പത്തനംതിട്ട അത്തിക്കയം പൊന്നംപാറയിൽ അച്ഛനും മകനും തലയ്ക്ക് വെട്ടേറ്റു. പൊന്നമ്പാറ സ്വദേശി സുകുമാരനും മകൻ സുനിലിനുമാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ഇവരുടെ അയൽവാസിയാണ് ആക്രമിച്ചത്. നേരത്തെ മുതൽ ഇവർ തമ്മിൽ തർക്കം ഉള്ളതായി പൊലീസ് പറയുന്നു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിക്കായി പെരുനാട് പൊലീസ് അന്വേഷണം തുടങ്ങി.