കോട്ടയം: ഓരോ ദിവസവും സ്വര്‍ണവില ഇടിഞ്ഞുവരുന്നതാണ് വിപണിയില്‍ നിന്നുള്ള കാഴ്ച. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയില്‍ നിന്നാണ് ഇടിവ് തുടങ്ങിയത്. ഓരോ ദിവസവും നേരിയ കുറവ് വന്ന് നാലാം ദിവസമെത്തിയതോടെ 400 രൂപയുടെ കുറവാണ് രേഖപ്പെടുത്തുന്നത്.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് കേരളത്തില്‍ നല്‍കേണ്ടത് 44880 രൂപയാണ്. 45000ത്തില്‍ നിന്ന് താഴെ എത്തിയത് ആശ്വാസമാണ്. 120 രൂപയുടെ കുറവാണ് പവന്മേല്‍ ഉണ്ടായിരിക്കുന്നത്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 5610 രൂപയിലെത്തി.