മലപ്പുറം: പോക്സോ കേസില്‍ ഉള്‍പ്പെട്ട സിപിഐഎം ജില്ലാ കമ്മിറ്റിയംഗത്തിന് സസ്പെന്ഷന്. കമ്മിറ്റി അംഗം വേലായുധൻ വള്ളിക്കുന്നിനാണ് സസ്പെൻഷൻ. ഇന്നലെ ചേർന്ന സിപിഎം ജില്ലാ നേതൃയോഗമാണ് നടപടി സ്വീകരിച്ചത്.
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കഴിഞ്ഞ ദിവസമാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്. വിമർശനം ശക്തമായതോടെയാണ് പാർട്ടി നടപടിയുമായി മുന്നോട്ടെത്തിയത്.
കഴിഞ്ഞ ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് നല്ലളത്ത് വച്ച് ബസ് യാത്രക്കാരനായ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ വേലായുധന് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പിന്നാലെ പരാതിയുടെ അടിസ്ഥാനത്തില്‍ പരപ്പനങ്ങാടി പൊലീസ് കേസെടുക്കുകയും കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.