കൊച്ചി: രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർദ്ധനവ്. വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറുകളുടെ വിലയാണ് കൂട്ടിയത്. ഇതോടെ 102 രൂപ വർദ്ധിച്ച് 19 കിലോയുടെ സിലിണ്ടറിന് 1842 രൂപയായി. ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.
അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് പിന്നാലെ, പാചക വാതക വില വീണ്ടും വർദ്ധിച്ചതോടെ അടുക്കള പൂട്ടേണ്ടിവരുമോ എന്ന ആശങ്കയിലാണ് ഹോട്ടലുടമകൾ. പാചകവാതക വില ഒരുനിയന്ത്രണമില്ലാതെ കുതിക്കുമ്പോൾ ആനുപാതികമായു ഭക്ഷണവില വർദ്ധന സാധാരണക്കാരുടെ കീശ കീറുമെന്ന് ഉറപ്പായി.
ഇത് ഹോട്ടൽ മേഖലയെ പ്രതിസന്ധിയിലേക്ക് നയിക്കാനും ഇടയുണ്ട്. രണ്ടാഴ്ചകൾക്ക് മുൻപ് 160 രൂപ കുറച്ചതിന് പിന്നാലെയാണ് ഈ വർദ്ധനവ്. കുറച്ച് ദിവസങ്ങളായി രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉൾപ്പെടെ ഉയരുന്ന സാഹചര്യമാണ് ഉള്ലത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വാണിജ്യാവശ്യത്തിനുള സിലിണ്ടറിന്റെ വില 102 രൂപ കൂട്ടിയതെന്നാണ് വിവരം.
There is no ads to display, Please add some