കോട്ടയം: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. വിവിധ ആഘോഷങ്ങള്‍ നടക്കുന്നതിനാല്‍ വരും ദിവസങ്ങളിലും സ്വര്‍ണ വില കൂടാനാണ് സാധ്യത.
ഇന്ന് കേരളത്തില്‍ ഒരു പവന് സ്വര്‍ണത്തിന് നല്‍കേണ്ട വില 45,320 രൂപയാണ്. തിങ്കളാഴ്ചയില് നിന്ന് 80 രൂപ പവനും 10 രൂപ ഗ്രാമിനും വര്‍ധിച്ചു. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത് 5665 രൂപയാണ്.