കൊച്ചി: മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് നടൻ വിനായകൻ അറസ്റ്റിൽ. എറണാകുളം നോർത്ത് പൊലിസാണ് നടനെ അറസ്റ്റ് ചെയ്തത്. മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി ബഹളം വെച്ചതിനെ തുടർന്നാണ് വിനായകനെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ടുകള്‍.

അറസ്റ്റിന് ശേഷം വിനായകനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. കുടുംബപ്രശ്നവുമായി ബന്ധപ്പെട്ട കേസിലാണ് വിനായകൻ സ്റ്റേഷനിലെത്തിയത്. പൊലീസ് സ്റ്റേഷന്റെ പ്രവർത്തനം തടസപ്പെടുത്തിയെന്നാണ് കേസെടുത്തിരിക്കുന്നത്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *