കൊച്ചി: പെരുമ്പാവൂരിൽ മൂന്നുവയസുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അസം സ്വദേശി സജാലാൽ ആണ് അറസ്റ്റിലായത്. കുഞ്ഞിനുനേരെ ലൈംഗിക അതിക്രമം നടന്നിട്ടുണ്ടെന്നും അമ്മയുടെ മൊഴി രേഖപ്പെടുത്തിയതായും മെഡിക്കൽ പരിശോധനക്കുശേഷം ബാക്കി തുടർ നടപടി സ്വീകരിക്കുമെന്നും ആലുവ റൂറൽ എസ് പി വിവേക് കുമാർ പറഞ്ഞു.
പരിശോധിച്ച ഡോക്ടറുടെ മൊഴി ഉൾപ്പെടെ എടുക്കും. പ്ലൈവുഡ് ഫാക്ടറിയുടെ പിൻഭാഗത്തായി തൊഴിലാളികൾക്ക് വിശ്രമിക്കാനുള്ള സ്ഥലത്ത് കൊണ്ടുപോയാണ്കുഞ്ഞിനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതെന്ന് അന്വേഷണത്തിൽ വ്യക്തമായെന്നും എസ്.പി പറഞ്ഞു.പോക്സോ വകുപ്പ് ഉൾപ്പെടെ ചേർത്താണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.
കുഞ്ഞിനുനേരെ ലൈംഗികാതിക്രമം ഉണ്ടായ സംഭവത്തിൽ നേരത്തെ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽനിന്നാണ് ഒരാളെ അറസ്റ്റ് രേഖപ്പെടുത്തിയത്.