കാഞ്ഞിരപ്പള്ളി :ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ ജില്ലയിലെ ആദ്യ ബണ്ണി യൂണിറ്റ് പേട്ട ഗവൺമെൻറ് ഹൈസ്കൂളിൽ ആരംഭിച്ചു. സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ മൂന്നു മുതൽ അഞ്ച് വയസ്സുവരെയുള്ള കുട്ടികളുടെ വിഭാഗമാണ് ബണ്ണീസ് .കുട്ടികൾക്ക് സാമൂഹ്യ അവബോധം ഉണ്ടാക്കുക, കളികളിലൂടെ കാര്യങ്ങൾ പഠിക്കുക, മര്യാദ,സ്നേഹം, മാന്യമായ പെരുമാറ്റം തുടങ്ങിയവയ്ക്കുള്ള പരിശീലനം എന്നിവയാണ് ബണ്ണി യൂണിറ്റിലൂടെ തൽകുന്നത്.
സ്കൂൾ പി.റ്റി.എ. പ്രസിഡന്റ് കെ.സജിയുടെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്തംഗം അഡ്വ.പി.എ.ഷെമീർ ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.എച്ച്. ഷൈലജ മുഖ്യ പ്രഭാഷണം നടത്തി.സ്കൂൾ ഹെഡ് മിസ്ട്രസ് പി.ബി.കോമളവല്ലി. ജില്ലാ കമ്മീഷണർ ഫാ.വിൽസൺ പുതുശേരി, സെക്രട്ടറി പി.എസ്.അജയൻ , ജില്ലാ ട്രെയിനിംഗ് കമ്മീഷണർ പി.എൻ.ഓമന , ജില്ലാ ജോയിന്റ് സെക്രട്ടറി എം.ജി.സുജ, സ്റ്റാഫ് സെക്രട്ടറി ജയ്സൺ തോമസ്, ബണ്ണി യൂണിറ്റിലെ അദ്ധ്യാപകരായ സോഫിയ അസീസ്,ഫസീല സലാം എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി.
There is no ads to display, Please add some