തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന തിരുവനന്തപുരം ന്യൂ ഡല്‍ഹി കേരള എക്‌സ്പ്രസിന്റെ സമയത്തില്‍ മാറ്റം. ഉച്ചയ്ക്ക് 12.30 പുറപ്പെടേണ്ട ട്രെയിന്‍ വൈകുന്നേരം 7.35 ന് മാത്രമേ തിരുവനന്തപുരത്തു നിന്നും പുറപ്പെടുകയുള്ളൂവെന്ന് റെയില്‍വേ അറിയിച്ചു. കൊച്ചുവേളിയിലെ വെള്ളക്കെട്ട് കാരണമാണ് ട്രെയിന്‍ വൈകുന്നത്.

തിരുവനന്തപുരത്ത് രാത്രിയില്‍ ഉടനീളം പെയ്ത മഴ തോരാതെ തുടരുകയാണ്. ശക്തമായ മഴയില്‍ തലസ്ഥാന നഗരിയിലെ റോഡുകള്‍ വെള്ളത്തിനടിയിലായി. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. കഴക്കൂട്ടം പൗണ്ടുകടവ്, വേളി ഭാഗങ്ങളില്‍ തോട് കരകവിഞ്ഞൊഴുകുകയാണ്. നിരവധി വീടുകള്‍ വെള്ളിത്തിലാണ്. രാത്രി ഒരു മണി മുതല്‍ വീടുകളില്‍ വെള്ളം കയറിയെന്ന് നാട്ടുകാര്‍ പറയുന്നു.

ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്യുന്നവരെ ഉള്‍പ്പടെ വീടുകളില്‍ നിന്ന് മാറ്റുകയാണ്. അമ്പലത്തിന്‍കര സബ് സ്റ്റേഷന് സമീപത്തെ 30 ഓളം വീടുകളിലാണ് വെള്ളം കയറിയത്. ഇവിടെ നിന്നും ആളുകളെ മാറ്റി പാര്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. ഫയര്‍ഫോഴ്‌സ് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. ഫൈബര്‍ ബോട്ടിലാണ് ആളുകളെ മാറ്റുന്നത്.


There is no ads to display, Please add some

By Fazil

Leave a Reply

Your email address will not be published. Required fields are marked *